കരിവന്നൂര്‍ സഹകരണ ബാങ്കിലെ കള്ളപ്പണയിടപാട് കേസില്‍ സി പി എം നേതാവ് എം കെ കണ്ണനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് ഇ ഡി. സി പി എം സംസ്ഥാന സമിതിയംഗവും തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമാണ് എം കെ കണ്ണന്. കേസിലെ മുഖ്യപ്രതിയും കള്ളപ്പണം വെളുപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്ത മുഖ്യമന്ത്രി പ്രതി പി സതീഷ്കുമാറുമായുള്ള ബന്ധവും സാ്മ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് വീണ്ടും കണ്ണനെ ഇ ഡി ചോദ്യം ചെയ്യുകയാണ്.
കണ്ണന് പ്രസിഡന്റായ തൃശൂര്‍ സഹകരണബാങ്ക് വഴിയും കോടികളുടെ കള്ളപ്പണം സതീഷ് കുമാര്‍ വെളുപ്പിച്ചുവെന്ന് ഇ ഡി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ തൃശൂര്‍ ജില്ലയിലെ പ്രമുഖ സി പി എം നേതാക്കളിലേക്ക അന്വേഷണം വ്യാപിപ്പിക്കാനാണ് ഇഡി യുടെ നീക്കം. മുന്‍ മന്ത്രിയും സി പി എം നേതാവുമായ എ സി മൊയ്തീനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. രണ്ടാമതായി ചോദ്യം ചെയ്യുന്ന സംസ്ഥാന കമ്മിറ്റിയംഗമാണ് കണ്ണന്.പി.സതീഷ്കുമാറുമായുള്ള അടുപ്പം തന്നെയാണ് എം.കെ. കണ്ണന് കുരുക്കാകുന്നത്.



