ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ അക്സര്‍ പട്ടേല്‍ കളിക്കില്ല. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ബാറ്റിംഗിനിടെ തുടക്ക് പരിക്കേറ്റ അക്സറിനെ മൂന്നാം ഏകദിനത്തിനുള്ള ടീമില്‍ ഉപാധികളോടെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഫിറ്റ്നെസ് തെളിയിക്കാനാവാത്തതിനെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നൊണ് വിവരം.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹം ഇപ്പോള്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലാണ്. ഇതോടെ അക്സറിന്റെ സ്ഥാനം നേടിയ രവിചന്ദ്രന്‍ അശ്വിന് ലോകകപ്പില്‍ കളിക്കാനാകുമെന്ന ശുഭാപ്തിവിശ്വാസം കൈവന്നു. ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഉള്‍പ്പെട്ട അക്സറിന് 27ന് മുമ്പ് ഫിറ്റ്നെസ് തെളിയിക്കാനായില്ലെങ്കില്‍ പുറത്താകേണ്ടി വരും.



