കോട്ടയം ലോക്‌സഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് തന്നെ കൊടുക്കാന്‍ യു ഡിഎഫ് നിശ്ചയിച്ചതോടെ ഫ്രാന്‍സിസ് ജോര്‍ജ്ജോ പി സി തോമസോ അവിടെ സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചന ശക്തമാകുന്നു. പി ജെ ജോസഫ് തന്നെ മല്‍സരിക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായി ആവശ്യപ്പെടുന്നത്.

ജോസഫ് ഗ്രൂ്പ്പില്‍ നിന്നും ശക്തനായ സ്ഥാനര്‍ത്ഥി തന്നെ വേണമെന്നാണ് യുഡി എഫ് ആഗ്രഹിക്കുന്നത്.പി ജെ ജോസഫിനെ തന്നെ നിര്‍ത്തണമെന്ന ആലോചനയും ശക്തമായുണ്ട്്. പി ജെ ജോസഫിനും മല്‍സരിക്കാന്‍ ആഗ്രഹമുണ്ട്. തൊടുപുഴ നിയമസഭാ സീറ്റില്‍ തന്റെ മകന്‍ അപ്പു ജോസഫിനെ മല്‍സരിപ്പിക്കാനാണ് അദ്ദേഹത്തിന് താല്‍പര്യം.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് പി ജെ ജോസഫ് മല്‍സരിക്കാനുളള എല്ലാ സാധ്യതയും ഉരുത്തിരഞ്ഞ് വന്നതാണ്. എന്നാല്‍ അവസാന നിമിഷം കെ എം മാണി ജോസഫിനെ കാലുവാരി എന്നാണ് ആരോപണം. അതേ തുടര്‍ന്നുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം യു ഡി എഫ് വിടുന്നതും