ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സു​വ​ർ​ണ ജൂ​ബി​ലി​യി​ൽ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കു​ന്നു.

സാ​മൂ​ഹി​ക​ത​ല​ത്തി​ലും സാം​സ്കാ​രി​ക​ത​ല​ത്തി​ലും സം​ഘ​ട​നാ​പ​ര​മാ​യും അ​ല്ലാ​തെ​യും ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്ത​വ​രെ​യാ​ണ് ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ക്കു​ന്ന​ത്.

ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഒ​രു സാ​മൂ​ഹി​ക സം​ഘ​ട​ന​യാ​ണ്. സാ​മൂ​ഹ്യ ന​ന്മ ചെ​യ്യു​ന്ന കാ​ര്യ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ എ​ന്നും മു​ൻ​പ​ന്തി​യി​ലാ​ണ്.

സ​മൂ​ഹ​ത്തി​ൽ ഇ​റ​ങ്ങി ചെ​ന്ന് മ​നു​ഷ്യ​ർ​ക്ക് അ​ത്യാ​വ​ശ്യ​മാ​യ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ൾ പ​ഠി​ച്ച് അ​ത് പ​രി​ഹ​രി​ക്കു​ന്ന​ത് സാമൂഹ്യ ന​ന്മ​യാ​ണ്. നി​ർ​ധന​രും അ​ശ​ര​ണ​രു​മാ​യ ആ​ളു​ക​ൾ​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ അം​ഗീ​ക​രി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്.

ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യി​ൽ ഇ​ങ്ങ​നെ​യു​ള്ള സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രെ ക​ണ്ടു​പി​ടി​ച്ച് അ​വ​ർ​ക്ക് അം​ഗീ​കാ​രം ന​ൽ​കു​ന്ന​താ​ണ് എ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ: ഡോ. ​സ്വ​ർ​ണ്ണം ചി​റ​മേ​ൽ – 630 244 2068 swarnamt@gmail.com, കോ​ർ​ഡി​നേ​റ്റേ​ഴ്സ്: ഡോ. ​ജൂ​ഡി തോ​മ​സ് – 317 490 5839, ‌ശ്രീ​ജ​യ നി​ഷാ​ന്ദ് – 847 769 1672.