ന്യൂ​യോ​ര്‍​ക്ക്: മ​ല​യാ​ളി യു​വ ഗാ​യ​ക​രെ അ​ണി​നി​ര​ത്തി വ്യ​ത്യ​സ്ത ശൈ​ലി​യി​ല്‍ ക​ലാ​വേ​ദി സം​ഗീ​ത സ​ന്ധ്യ അ​ര​ങ്ങേ​റി. ഫ്ലോ​റ​ൽ പാ​ര്‍​ക്കി​ല്‍ 257 സ്ട്രീ​റ്റി​ലു​ള്ള ഇ​ര്‍​വി​ന്‍ ആ​ള്‍​ട്ട​മാ​ന്‍ സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ലൈ​വ് ഓ​ര്‍​ക്ക​സ്ട്ര​യു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് സം​ഗീ​ത മാ​മാ​ങ്കം അ​വ​ത​രി​പ്പി​ച്ച​ത്.

കോ​ള​ജ് വി​ദ്യാ​ര്‍​ഥി കൂ​ടി​യാ​യ ന​വ​നീ​ത് ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ഗാ​യി​ക​മാ​രാ​യ അ​പ​ര്‍​ണ്ണ ഷി​ബു, സാ​റാ പീ​റ്റ​ര്‍, സ്‌​നേ​ഹ വി​നോ​യ്, ന​ന്ദി​ത തു​ട​ങ്ങി​യ അ​മേ​രി​ക്ക​യി​ല്‍ ജ​നി​ച്ച് വ​ള​ർ​ന്ന ഗാ​യ​ക​രാ​ണ് ഈ ​സം​ഗീ​ത മാ​മാ​ങ്കം സം​ഗീ​ത പ്രേ​മി​ക​ള്‍​ക്കാ​യി സ​മ്മാ​നി​ച്ച​ത്.

മാ​ന​വീ​ക​ത​യ്ക്ക് വേ​ണ്ടി ക​ല​യി​ലൂ​ടെ മ​നു​ഷ്യ​രെ ഒ​ന്നി​പ്പി​ക്കാ​ന്‍ അ​ക്ഷീ​ണം പ​രി​ശ്ര​മി​ക്കു​ന്ന ക​ലാ​കാ​ര​ന്മാ​രു​ടെ കൂ​ട്ട​മാ​ണ് ക​ലാ​വേ​ദി യു​എ​സ്എ. അ​മേ​രി​ക്ക​യി​ല്‍ ജ​നി​ച്ചു​വ​ള​ര്‍​ന്ന ഭാ​ര​തീ​യ ക​ല​ക​ളി​ല്‍ താത്പര്യമുള്ളവരെ ക​ണ്ടെ​ത്തു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യു​മാ​ണ് ക​ലാ​വേ​ദി​യു​ടെ ല​ക്ഷ്യം.

ക​ലാ​വേ​ദി യു​എ​സ്എ​യു​ടെ മി​ക​ച്ച സാ​മൂ​ഹ്യ സേ​വ​ന​ത്തി​നു​ള്ള ക​ലാ​വേ​ദി പു​ര​സ്‌​കാ​രം ലീ​ല മാ​രേ​ട്ടി​ന് ല​ഭി​ച്ചു. ലീ​ല മാ​രേ​ട്ടി​ന്‍റെ അ​സാ​ന്നി​ധ്യ​ത്തി​ല്‍ മേ​രി​ക്കു​ട്ടി മൈ​ക്കി​ള്‍ ബി​സി​ന​സ് സം​രം​ഭ​ക​ന്‍ സാ​ബു ലൂ​ക്കോ​സി​ല്‍ നി​ന്നും പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി.

മാ​ധ്യ​മ രം​ഗ​ത്ത് മൂ​ന്നു പ​തി​റ്റാ​ണ്ടു കാ​ലം നീ​ണ്ട നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ​യും അ​ന്വേ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും സ​മൂ​ഹ​ത്തി​ന് ന​ല്‍​കി​യ സം​ഭാ​വ​ന​ക​ള്‍​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി കോ​ര​സ​ണ്‍ വ​ര്‍​ഗീ​സി​നെ ക​ലാ​വേ​ദി പ്ര​ത്യേ​ക പു​ര​സ്‌​കാ​രം ന​ല്‍​കി ആ​ദ​രി​ച്ചു.

ന്യൂ​യോ​ര്‍​ക്കി​ല്‍ ന​ട​ന്ന ക​ലാ​വേ​ദി സം​ഗീ​ത മേ​ള​യി​ല്‍ രാ​ജ്യ​സ​ഭാ​ഗം ജോ​സ് കെ.​മാ​ണി ക​ലാ​പ്ര​തി​ഭ​ക​ള്‍​ക്കും സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു.