പെ​ൻ​സി​ൽ​വേ​നി​യ: ജു​നി​യാ​റ്റ കൗ​ണ്ടി​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ സ്റ്റേ​റ്റ് പോ​ലീ​സ് ട്രൂ​പ്പ​ർ ജാ​ക്വ​സ് റൂ​ഗോ ജൂ​നി​യ​ർ(29) കൊ​ല്ല​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ ലെ​ഫ്റ്റ​ന​ന്‍റ് ജെ​യിം​സ് വാ​ഗ്ന​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ലൂ​യി​സ്‌​ടൗ​ൺ സ്റ്റേ​ഷ​നി​ൽ തോ​ക്കു​മാ​യി എ​ത്തി​യ പ്ര​തി പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്ത് നി​ർ​ത്തി‌​യി​ട്ടി​രു​ന്ന പ​ട്രോ​ളിം​ഗ് വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക ആ​യി​രു​ന്നു.

ജൂ​നി​യാ​റ്റ കൗ​ണ്ടി​യി​ലെ തോം​സ​ൺ​ടൗ​ണി​ൽ നി​ന്നു​ള്ള 38 കാ​ര​നാ​യ ബ്രാ​ൻ​ഡ​ൻ സ്റ്റൈ​ൻ ആ​ണ് വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ​തെ​ന്നും ത​ങ്ങ​ൾ ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ ഇയാൾ കൊ​ല്ല​പ്പെ​ട്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.