ന്യൂ​ജ​ഴ്സി: ക്രി​സ്തു​രാ​ജ ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഇ​ട​വ​ക ദൈ​വാ​ല​യ​ത്തി​ലെ സി​സി​ഡി ഫെ​സ്റ്റും ഗ്രാ​ജു​വേ​ഷ​നും ഏ​റെ പു​തു​മ​നി​റ​ഞ്ഞ​തും വ്യ​ത്യ​സ്ഥ​വു​മാ​യി ന​ട​ത്ത​പ്പെ​ട്ടു.

കു​ഞ്ഞു​ങ്ങ​ൾ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കു​മാ​യി പ്ര​ത്യേ​ക​മാ​യി ന​ട​ത്ത​പ്പെ​ട്ട വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം സി​സി​ഡി കു​ട്ടി​ക​ൾ ഗ്രാ​ജു​വേ​ഷ​ൻ തൊ​പ്പി​ക​ൾ അ​ണി​ഞ്ഞ് അ​വ​രു​ടെ അ​ധ്യാ​പ​ക​രോ​ടൊ​പ്പം പ്ര​ദ​ക്ഷി​ണ​മാ​യി നീ​ങ്ങി.

ന്യൂ​യോ​ർ​ക്ക് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് ത​റ​യ്ക്ക​ൽ കു​ട്ടി​ക​ളെ സ്വീ​ക​രി​ച്ച് പ്ര​ത്യേ​ക ആ​ശീ​ർ​വാ​ദം ന​ൽ​കി. തു​ട​ർ​ന്ന് പ​ള്ളി ഹാ​ളി​ൽ പൊ​തു​സ​മ്മേ​ള​നം ന​ട​ത്ത​പ്പെ​ടു​ക​യും എ​ല്ലാം കു​ട്ടി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി ഇ​ട​വ​ക​യു​ടെ ആ​ദ​ര​വ് അ​ർ​പ്പി​ക്കുകയും ചെയ്തു.

കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും പാ​രി​ഷ് കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി.

ഇ​ട​വ​ക വി​കാ​രി ഫാ. ​ബി​ൻ​സ് ചേ​ത്ത​ലി​ൽ, സി​സി​ഡി പ്രി​ൻ​സി​പ്പ​ൽ ജൂ​ബി കി​ഴ​ക്കേ​പ്പു​റം, അ​സി​സ്റ്റ​ന്‍റ് പ്രി​ൻ​സി​പ്പ​ൽ സി​ജോ​യ് പ​റ​പ്പ​ള്ളി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.