ഫ്ലോ​റി​ഡ: അ​മേ​രി​ക്ക​യി​ലെ ക്നാ​നാ​യ കാ​ത്ത​ലി​ക് റീ​ജി​യ​ണി​ലെ യൂ​ത്ത് മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത്തെ യു​വ​ജ​ന കോ​ൺ​ഫ്ര​ൺ​സി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

വ്യാ​ഴം, വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ഫ്ലോ​റി​ഡ​യി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന യു​വ​ജ​ന കോ​ൺ​ഫ്ര​ൺ​സ് കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ.​ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി ജ​ന​റ​ൽ മോ​ൺ.​തോ​മ​സ് മു​ള​വ​നാ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് ഇ​ട​യ​നോ​ടൊ​പ്പം എ​ന്ന പ​രി​പാ​ടി​യി​ൽ യു​വ​ജ​ന​ങ്ങ​ളു​മാ​യു​ള്ള അ​ഭി​വ​ദ്ധ്യ പി​താ​വി​ന്‍റെ അ​ഭി​മു​ഖം ന​ട​ത്ത​പ്പെ​ടും.

ഓ​രോ ദി​വ​സ​വും പ്ര​ഗ​ത്ഭ​രാ​യ​വ​രു​ടെ വി​ജ്ഞാ​ന പ്ര​ദ​മാ​യ ക്ലാ​സു​ക​ളും നി​ര​വ​ധി പ​രി​പാ​ടി​ക​ളും ന​ട​ക്കും.

റ്റാ​മ്പ ഫൊ​റോ​ന വി​കാ​രി ഫാ.​ജോ​സ് ആ​ദോ​പ്പ​ള​ളി​ൽ, അ​സി. വി​കാ​രി ജോ​ബി പു​ച്ചൂ​ക്ക​ണ്ട​ത്തി​ൽ, യൂ​ത്ത് മി​നി​സ്ട്രി ഡ​യ​റ​ക്ട​ർ ഫാ.​ബി​ൻ​സ് ചേ​ത്ത​ലി​ൽ, അ​സി.​ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ​ഫ് ത​യ്യാ​റ, ജെ​ഫ്രി ചെ​റു​താ​ന്നി​യി​ൽ,

ക്രി​സ് ക​ട്ട​പ്പു​റം, ജെ​ർ​മി ജോ​ർ​ജ്, ജെ​വി​സ് വെ​ട്ടു​പാ​റ​പു​റ​ത്ത്, റോ​ബി​ൻ ഒ​ഴു​ങ്ങാ​ലി​ൽ, അ​ലി​ഷ മ​ണ​ലേ​ൽ, എ​ബി വെ​ള്ള​രി​മ​റ്റ​ത്തി​ൽ, ഇ​ഷ വി​ല്ലൂ​ത്ത​റ, അ​ലി​ന ത​റ​യി​ൽ, അ​ഞ്ച​ലി​ൻ താ​ന്നി​ച്ചു​വ​ട്ടി​ൽ,

ആ​ര​തി കാ​ര​ക്കാ​ട്ട്, ഫി​യോ​ണ പ​ഴു​ക്കാ​യി​ൽ, ഷാ​രോ​ൺ പ​ണ​യ​പ​റ​മ്പി​ൽ തു​ട​ങ്ങി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കും.

അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഇ​ട​വ​ക​യി​ൽ നി​ന്നും മി​ഷ​നി​ൽ നി​ന്നും എ​ത്തു​ന്ന യു​വ​ജ​ന​ങ്ങ​ൾ​ക്ക് പ​രി​പാ​ടി വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​യി മാ​റും എ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.