ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒഡിഷയില്‍ വന്‍അപകടം. കോറമാണ്ടല്‍ എക്‌സ്പ്രസ് ട്രെയിന്‍ (12841) ചരക്ക് ട്രെയിനുമായാണ് കൂട്ടിയിടിച്ചത്. പശ്ചിമബംഗാളിലെ ഷാലിമാറില്‍നിന്ന് ചെന്നൈയിലേക്കു പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കോറമാണ്ടല്‍ എക്‌സ്പ്രസിന്റെ എട്ടോളം ബോഗികള്‍ പാളം തെറ്റി.

ട്രെയിനിലുണ്ടായിരുന്ന ഇരുനൂറിലധികം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. മുന്നൂറിലധികംപേര്‍ ബോഗികളില്‍ കുടുങ്ങിയിട്ടുണ്ടെന്ന് ഒഡീഷ പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. പൊലീസും അഗ്നിരക്ഷാ പ്രവര്‍ത്തകരും റെയില്‍വേ പൊലീസും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.