കോഴിക്കോട് താമരശേരിയിൽ ബിരുദ വിദ്യാർത്ഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചു. ചൊവ്വാഴ്ചയാണ് പെൺകുട്ടിയെ കാണായത്. ഇന്നലെ താമരശേരി ചുരത്തില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലഹരിമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന. താമരശേരിയിലെ സ്വകാര്യ കോളജിലെ വിദ്യാർഥിനിയാണ്. ചൊവ്വാഴ്ച മുതല്‍ കുട്ടിയെ കാണാനില്ലെന്ന് കാട്ടി പോലീസില്‍ പരാതി നല്കിയിരുന്നു.