ഹ്യൂ​സ്റ്റ​ൺ: ന​വം​ബ​ർ 2, 3, 4 തീ​യ​തി​ക​ളി​ൽ മ​യാ​മി​യി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മീ​ഡി​യ കോ​ൺ​ഫ്ര​ൻ​സി​ന്‍റെ ആ​ദ്യ കി​ക്ക് ഓ​ഫ് ഹ്യൂ​സ്റ്റ​ണി​ൽ ന​ട​ക്കും. 17 ന് ​തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് മി​സ്സോ​റി സി​റ്റി​യി​ൽ വ​ച്ചാ​ണ് കി​ക്ക് ഓ​ഫ് ന​ട​ക്കു​ക എ​ന്ന് ഐ​പി​സി​എ​ൻ​എ ഹ്യൂ​സ്റ്റ​ൺ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തെ​ക്കേ​മ​ല അ​റി​യി​ച്ചു.

അ​പ്‌​നാ ബ​സാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കൂ​ടി​യ ചാ​പ്റ്റ​ർ യോ​ഗ​ശേ​ഷം തീ​രു​മാ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഐ​പി​സി​എ​ൻ​എ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സു​നി​ൽ തൈ​മ​റ്റം നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സൂ​മി​ൽ​കൂ​ടി യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.

പ്ര​സ് ക്ല​ബ് അം​ഗ​ങ്ങ​ൾ, ഹൂ​സ്റ്റ​ണി​ലെ സ്പോ​ൺ​സേ​ർ​സ് തു​ട​ങ്ങി​യ​വ​രു​ൾ​പ്പെ​ടു​ന്ന ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ളോ​ടൊ​പ്പം നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് സു​നി​ൽ തൈ​മ​റ്റം, കേ​ര​ള​ത്തി​ൽ നി​ന്നെ​ത്തു​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ പി.​ആ​ർ. സു​നി​ൽ, സെ​ക്ര​ട്ട​റി രാ​ജു പ​ള്ള​ത്ത്, ട്രെ​ഷ​റ​ർ ഷി​ജോ പൗ​ലോ​സ്, പ്ര​സി​ഡ​ന്‍റ് ഇ​ല​ക്ട് സു​നി​ൽ ട്രൈ​സ്റ്റാ​ർ എ​ന്നി​വ​ർ കി​ക്കോ​ഫി​ൽ പ​ങ്കെ​ടു​ക്കും.

മ​യാ​മി സ​മ്മേ​ള​ന​ത്തി​ന് അം​ഗ ബ​ല​വും സാ​മ്പ​ത്തി​ക സ​ഹാ​യ​വും ന​ൽ​ക​ണ​മെ​ന്ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തെ​ക്കേ​മ​ല​യു​ടെ അ​പേ​ക്ഷ അം​ഗ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചു. സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ അം​ഗ​ങ്ങ​ൾ തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ഫി​ന്നി രാ​ജു സ്വാ​ഗ​തം പ​റ​ഞ്ഞു.

നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം ജോ​യ് തു​മ്പ​മ​ൺ, ശ​ങ്ക​ര​ൻ​കു​ട്ടി പി​ള്ള, സൈ​മ​ൺ വാ​ള​ച്ചേ​രി​ൽ, ജോ​ൺ ഡ​ബ്ലി​യു വ​ർ​ഗീ​സ്, ജി​ജു കു​ള​ങ്ങ​ര, ജോ​ർ​ജ് പോ​ൾ, സു​ബി​ൻ ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ട്രെ​ഷ​റ​ർ മോ​ട്ടി മാ​ത്യു ന​ന്ദി പ്ര​കാ​ശ​നം ന​ട​ത്തി