സൗ​ത്ത് ക​രോ​ലി​ന: പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ൽ ഡൊ​ണാ​ൾ​ഡ് ട്രം​പി​നെ ക​ട​ത്തി​വെ​ട്ടി നി​ക്കി ഹേ​ലി. സൗ​ത്ത് ക​രോ​ലി​ന മു​ൻ ഗ​വ​ർ​ണ​റും യു​എ​ൻ അം​ബാ​സ​ഡ​റു​മാ​യ നി​ക്കി ഹേ​ലി​യു​ടെ പ്ര​ചാ​ര​ണം ആ​ദ്യ മൂ​ന്ന് മാ​സ​ങ്ങ​ളി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​നേ​ക്കാ​ൾ ബ​ഹു​ദൂ​രം മു​ന്നോ​ട്ടു​പോ​യ​താ​യി പ്ര​ചാ​ര​ണ മാ​നേ​ജ​ർ ബെ​റ്റ്‌​സി ആ​ങ്ക്‌​നി അ​റി​യി​ച്ചു.

ആ​ദ്യ പ്രൈ​മ​റി സം​സ്ഥാ​ന​ങ്ങ​ളാ​യ അ​യോ​വ​യി​ലും ന്യൂ​ഹാം​ഷെ​യ​റി​ലും 19 ഇ​വ​ന്‍റു​ക​ൾ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ജീ​വ റീ​ട്ടെ​യി​ൽ കാ​മ്പ​യ്‌​നിം​ഗി​ന്‍റെ ഫ​ല​മാ​ണി​തെ​ന്ന് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന മാ​നേ​ജ​ർ ബെ​റ്റ്‌​സി ആ​ങ്ക്‌​നി പ​റ​ഞ്ഞു. ട്രം​പ് 2016, 2020 കാ​മ്പ​യ്‌​നു​ക​ളി​ൽ ധ​ന​സ​മാ​ഹ​ര​ണ സ​മാ​ഹ​ര​ണ​ത്തി​ൽ വ​ള​രെ മു​ൻ​പ​ന്തി​യി​ലാ​യി​രു​ന്നു.

ഫെ​ബ്രു​വ​രി 15-ന് ​സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ചു മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ 11 മി​ല്യ​ൺ ഡോ​ള​ർ സ​മാ​ഹ​രി​ച്ച​താ​യി ഹേ​ലി​യു​ടെ കാ​മ്പ​യി​ൻ പ്ര​ഖ്യാ​പി​ച്ചു. 70,000 ആ​ളു​ക​ളി​ൽ നി​ന്നാ​ണ് പ​ണം ല​ഭി​ച്ച​ത്. അ​വ​രി​ൽ 67,000 പേ​ർ 200 ഡോ​ള​റോ അ​തി​ൽ കു​റ​വോ ന​ൽ​കി​യെ​ന്ന് ബെ​റ്റ്‌​സി പ​റ​യു​ന്നു.

ഫെ​ഡ​റ​ൽ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ രേ​ഖ​ക​ൾ പ്ര​കാ​രം ന​വം​ബ​ർ 15ന് ​സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷം 2022 ൽ 3.8 ​മി​ല്യ​ൺ ഡോ​ള​റാ​ണ് സ​മാ​ഹ​രി​ച്ച​ത്. 2023 മു​ത​ൽ ഇ​ന്ന് വ​രെ 9.5 മി​ല്യ​ൺ ഡോ​ള​റാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട് മാ​ർ​ച്ച് 30 ന് ​അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​റ്റാ​രോ​പ​ണം പ​ര​സ്യ​മാ​യ​തി​ന് ശേ​ഷം ആ​ദ്യ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 4 മി​ല്യ​ൺ ഡോ​ള​റി​ല​ധി​കം സ​മാ​ഹ​രി​ച്ചി​രു​ന്നു.