ഡാ​ള​സ്: കോ​പ്പേ​ൽ സി​റ്റി നി​ര്‍​മ്മി​ച്ച ക്രി​ക്ക​റ്റ് ഗ്രൗ​ണ്ട് സി​റ്റി മേ​യ​ർ വെ​സ് മെ​യ്സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക്രി​ക്ക​റ്റ് എ​ന്ന​ത് ലോ​ക​മെ​മ്പാ​ടു​മു​ള്ള രാ​ജ്യ​ങ്ങ​ള്‍​ക്ക് മ​റ്റേ​തൊ​രു കാ​യി​ക വി​നോ​ദം പോ​ലെ ഒ​ന്നാ​യി​രി​ക്കാം. എ​ന്നാ​ല്‍ ഇ​ന്ത്യ​ക്കാ​ര്‍​ക്ക് അ​ത് മ​ന​സ്സി​ൽ കൊ​ണ്ടു ന​ട​ക്കു​ന്ന ഒ​രു വി​കാ​രം ത​ന്നെ​യെ​ന്നു പ​റ​യാം. അ​തു ഉ​ൾ​ക്കൊ​ണ്ടൊ​ണ്ട് ത​ന്നെ​യാ​ക​ണം, നി​ര​വ​ധി ഇ​ന്ത്യ​ക്കാ​ർ താ​മ​സി​ക്കു​ന്ന കോ​പ്പേ​ൽ സി​റ്റി​യി​ൽ ക്രി​ക്ക​റ്റ്‌ ഗ്രൗ​ണ്ട് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഗു​ണ​പ്ര​ദ​മാ​യ മാ​റ്റ​ങ്ങ​ളും മാ​റി​വ​രു​ന്ന അ​വ​ബോ​ധ​ങ്ങ​ള്‍​ക്കു​മ​നു​സ​രി​ച്ച് സി​റ്റി നി​ര​ന്ത​രം ന​വീ​ക​രി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്ന്ത്‌ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ നേ​തൃ​ത്വം വ​ഹി​ച്ച കോ​പ്പേ​ൽ സി​റ്റി പ്രൊ​ടെ​മം മേ​യ​റും മ​ല​യാ​ളി​യു​മാ​യി ബി​ജു മാ​ത്യു അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഗ്രൗ​ണ്ടി​ന്‍റെ ന​ടു​ക്കാ​യി പ്ര​ധാ​ന പി​ച്ചി​ലെ വി​ക്ക​റ്റി​ല്‍ നി​ന്നും ഗ്രൗ​ണ്ടി​ന്റെ ബൗ​ണ്ട​റി വ​ശ​ത്തേ​ക്കു​ള്ള ദൂ​രം 75 യാ​ര്‍​ഡാ​ണ്. ആ ​പ്ര​ധാ​ന പി​ച്ചി​ലെ വി​ക്ക​റ്റി​ന്റെ മു​മ്പി​ൽ നി​ല​യു​റ​പ്പി​ച്ചു നി​ന്നു​കൊ​ണ്ട് ആ​ദ്യ പ​ന്തി​നെ തി​ക​ഞ്ഞ ഒ​രു ക്രി​ക്ക​റ്റ്‌ താ​ര​ത്തെ​പോ​ലെ നേ​രി​ട്ടു കൊ​ണ്ടു ക്രി​ക്ക​റ്റ്‌ പി​ച്ചി​ന്റെ ഉ​ദ്ഘാ​ട​നം പ്രോ‌​ടേം മേ​യ​ർ ബി​ജു മാ​ത്യു നി​ർ​വ​ഹി​ച്ച​ത്.

കോ​പ്പേ​ൽ സി​റ്റി പൗ​ര​ൻ​മാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി വി​ട്ടു ന​ല്‍​കി​യ ഗ്രൗ​ണ്ടി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം കോ​പ്പേ​ൽ സി​റ്റി നി​ല​നി​ര്‍​ത്തി​കൊ​ണ്ടു ത​ന്നെ ദൈ​നം​ദി​ന ന​ട​ത്തി​പ്പി​ന്‍റെ ചു​മ​ത​ല വെെ​എം​സി​എ​യും സി​റ്റി സ്പോ​ർ​ട്സ് ആ​ന്‍റ് പാ​ർ​ക്ക്‌ റെ​ക്രീ​യേ​ഷ​നും ചേ​ര്‍​ന്ന് രൂ​പീ​ക​രി​ച്ച ക​മ്മി​റ്റി​ക്കാ​യി​രി​ക്കും.

ഒ​പ്പി​ട്ട ധാ​ര​ണാ​പ​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഗ്രൗ​ണ്ട് ഒ​രു നി​ശ്ചി​ത വ​ര്‍​ഷ​ത്തേ​ക്ക് വൈ​എം​സി​എ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഗ്രൗ​ണ്ടി​ന് പു​റ​ത്ത് പ​രി​ശീ​ല​ന​ത്തി​നാ​യി പ്രാ​ക്‌​ടീ​സി​നു​ള്ള ഇ​ന്‍​ഡോ​ര്‍ നെ​റ്റ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൗ​ൺ​സി​ൽ മെ​മ്പേ​ഴ്സും വൈ​എം​സി​എ മെ​മ്പേ​ഴ്സും സി​റ്റി പാ​ർ​ക്ക്‌ & സ്പോ​ർ​ട്സ് റെ​ക്രീ​യേ​ഷ​ൻ ഡ​യ​റ​ക്ട​ർ റോ​ഡ്നി ബ്ലാ​ക്ക്, കേ​ര​ള അ​സോ​സി​യേ​ഷ​ൻ സ്പോ​ർ​ട്സ് ഡ​യ​റ​ക്ട​ർ നെ​ബു കു​ര്യാ​ക്കോ​സ് നി​ര​വ​ധി വി​ശി​ഷ്‌​ട വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ത്തു.