ന്യു​യോ​ർ​ക്ക്: മാ​ർ​ത്തോ​മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക – യൂ​റോ​പ്പ് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മെ​ക്സി​ക്കോ രാ​ജ്യ​ത്തെ വ​ട​ക്ക്കി​ഴ​ക്ക​ൻ പ്ര​ദേ​ശ​മാ​യ ത​മൗ​ലി​പാ​സ് ജി​ല്ല​യി​ലെ തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ വ​സി​ക്കു​ന്ന​വ​രു​ടെ ഇ​ട​യി​ൽ ആ​രം​ഭി​ച്ച മി​ഷ​ൻ പ്ര​വ​ർ​ത്ത​നം ഇ​രു​പ​ത് വ​ർ​ഷം പി​ന്നി​ട്ടു.

മെ​ക്സി​ക്കോ​യി​ലെ മ​റ്റ​മോ​റോ​സ് സി​റ്റി​യി​ൽ മാ​ർ​ത്തോ​മ സ​ഭ പ​ണി​ക​ഴി​പ്പി​ച്ച കൊ​ളോ​ണി​യ മാ​ർ​ത്തോ​മ സെ​ന്‍ററി​ലു​ള്ള ദേ​വാ​ല​യ​ത്തി​ൽ മാ​ർ​ച്ച്‌ 31 വെ​ള്ളി​യാ​ഴ്ച മി​ഷ​ൻ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ട് ഇ​രു​പ​ത് വ​ർ​ഷ​മാ​യ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്ത​പ്പെ​ട്ട ച​ട​ങ്ങി​ൽ ത​ദ്ദേ​ശി​യ​വാ​സി​ക​ളാ​യ ഏ​ഴുപേ​രെ ഭ​ദ്ര​സ​നാ​ധി​പ​ൻ ബി​ഷ​പ് ഡോ.​ ഐ​സ​ക് മാ​ർ ഫി​ലി​ക്സി​നോ​സ് സ്നാ​ന​പ്പെ​ടു​ത്തി സ​ഭ​യു​ടെ അം​ഗ​ത്വ​ത്തി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ചു.

ച​ട​ങ്ങി​ൽ മു​ൻ സ​ഭാ സെ​ക്ര​ട്ട​റി​യും വി​കാ​രി ജ​ന​റാ​ളുമായ റ​വ. ഡോ. ​ചെ​റി​യാ​ൻ തോ​മ​സ്, റ​വ. രാ​ജൂ അ​ഞ്ചേ​രി, മെ​ക്സി​ക്കോ മി​ഷ​ന്‍റെ മി​ഷ​ന​റി​യും, ഹൂസ്റ്റ​ൺ സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ ഇ​ട​വ​ക വി​കാ​രി​യുമാ​യ റ​വ.​ സോ​നു വ​ർ​ഗീ​സ് , മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ പി.​ടി എ​ബ്ര​ഹാം, തി​യോ​ള​ജി പ്രാ​ക്ടി​ക്ക​ൽ ട്രെ​യ്നിം​ഗ് വി​ദ്യാ​ർ​ഥി​യാ​യ ആ​കാ​ശ് ദാ​നി​യേ​ൽ മാ​ത്യു, സി​എ​സ്ഐ സ​ഭ​യു​ടെ പു​രോ​ഹി​ത​യാ​യ റ​വ. സ്റ്റെ​ഫി​യ തു​ട​ങ്ങി​യ​വ​ർ മു​ഖ്യാ​തി​ഥി​ക​ളായി​രു​ന്നു.

മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​റായി ത​ന്‍റെ പ്രാ​യാ​ധി​ക്യ​ത്തെ​യും മ​റ്റും വ​ക​വയ്ക്കാ​തെ ഇ​പ്പോ​ഴും നേ​തൃ​ത്വം ന​ൽ​കി​കൊ​ണ്ടി​രി​ക്കു​ന്ന പി. ​ടി എ​ബ്ര​ഹാ​മി​ന് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ദ​ര​സൂ​ച​ക​മാ​യി ഫ​ല​കം ന​ൽ​കി ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ.​ മാ​ർ ഫി​ലി​ക്സി​നോ​സ് ആ​ദ​രി​ച്ചു.

ഈ ​പ്ര​ദേ​ശ​ത്ത് വ​സി​ക്കു​ന്ന​താ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളാ​യ​വ​രെ മാ​ന​സി​ക​പ​ര​മാ​യും ആ​രോ​ഗ്യ​പ​ര​മാ​യും, വി​ദ്യാ​ഭ്യാ​സ​പ​മാ​യും മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഭ​ദ്രാ​സ​നം 2003 ൽ ​ആ​രം​ഭി​ച്ച പ്രോ​ജ​ക്ട് ആ​യ മെ​ക്സി​ക്കോ മി​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ഫ​ല​മാ​യി എ​ഞ്ചി​നീ​യ​റിം​ഗ്, ന​ഴ്സിം​ഗ് തു​ട​ങ്ങി​യ കോ​ഴ്സു​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യി പ​ല കു​ട്ടി​ക​ളും പ​ഠ​നം പൂ​ർ​ത്തീ​ക​രി​ക്കു​വാ​ൻ സാ​ധി​ച്ചുവെ​ന്ന് മി​ഷ​ന​റി റ​വ. സോ​നു വ​ർ​ഗീ​സ് അ​റി​യി​ച്ചു.