ന്യൂയോർക്ക്: ഫൊ​ക്കാ​ന ഇ​ന്‍റർനാ​ഷ​ണ​ൽ നോ​ർ​ത്ത് അ​മേ​രി​ക്ക മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ റീ​ജണ​ൽ ക​മ്മ​റ്റി​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള യോ​ഗം ബാം​ഗ്ലൂ​രി​ൽ ന​ട​ന്നു.​ ഇ​ന്ദി​ര ന​ഗ​ർ ഈ​സ്റ്റ് ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ന്ന യോ​ഗം ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ ഉദ്ഘാ​ട​നം ചെ​യ്തു. ഫൊ​ക്കാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ ​ക​ല ഷാ​ഹി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

ഫൊ​ക്കാ​ന ന​ട​ത്തു​ന്ന കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഭ​വ​ന നി​ർ​മ്മാ​ണ പ​ദ്ധ​തി, യു​വാ​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന സ്കോ​ള​ർ​ഷി​പ് , വ​നി​താ വി​ഭാ​ഗം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ വി​ശ​ദീ​ക​രി​ച്ചു. ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്റ് പോ​ൾ ക​റു​ക​പ്പി​ള്ളി​ൽ,ലാ​ലു ജോ​സ​ഫ്, എം ​കെ സോ​മ​ൻ, കേ​ര​ള സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി കു​മാ​ർ, ഇ ​സി എ ​പ്ര​സി​ഡ​ന്റ് സ​ഞ്ജ​യ് അ​ല​ക്സ്, സെ​ക്ര​ട്ട​റി പ്ര​ജീ​ഷ് സോ​മ​ൻ, കെ ​എ​ൻ എ​സ് എ​സ് ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി, വൈ​സ് ചെ​യ​ർ​മാ​ൻ വി ​ആ​ർ ച​ന്ദ്ര​ൻ, ദൂ​ര​വാ​ണി ന​ഗ​ർ കേ​ര​ള സ​മാ​ജം സ്‌​കൂ​ൾ സെ​ക്ര​ട്ട​റി പി ​ദി​വാ​ക​ര​ൻ, കൈ​ര​ളി ക​ലാ സ​മി​തി പ്ര​സി​ഡ​ന്റ് സു​ധാ​ക​ര​ൻ രാ​മ​ന്ത​ളി, എ​സ് എ​ൻ ഡി ​പി സെ​ക്ര​ട്ട​റി സ​ത്യ​ൻ പു​ത്തൂ​ർ, കെ ​എം സി ​സി സെ​ക്ര​ട്ട​റി എം ​കെ നൗ​ഷാ​ദ് , സ​ഞ്ജ​യ് ന​ഗ​ർ ക​ല കൈ​ര​ളി പ്ര​സി​ഡ​ന്റ് ഷൈ​ജു ജോ​ർ​ജ് , കെ ​എ​ൻ ഇ ​ട്ര​സ്റ്റ് പ്ര​സി​ഡ​ന്റ് ഷി​ബു കെ ​എ​സ്‌ , ദൂ​ര​വാ​ണി ന​ഗ​ർ കേ​ര​ള സ​മാ​ജം വൈ​സ് പ്ര​സി​ഡ​ന്റ് വി​ജ​യ​ൻ , ബാം​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം ട്ര​ഷ​റ​ർ പി ​വി എ​ൻ ബാ​ല​കൃ​ഷ്‌​ണ​ൻ, എ ​ആ​ർ ജോ​സ് ,സു​രേ​ഷ് തോ​മ​സ് , അ​നീ​ഷ് ആ​ന്റ​ണി , ഷാ​ജി വ​ർ​ഗീ​സ് തു​ട​ങ്ങി നൂ​റി​ല​ധി​കം മ​ല​യാ​ളി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

2024 ജൂ​ലൈ 18,19,20 തീയതി​ക​ൾ വാ​ഷിം​ഗ്ട​ൺ ഡിസിയി​ൽ ഫൊ​ക്കാ​ന സ​മ്മേ​ള​നം ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.