തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസിൽ പെൺകുട്ടിക്ക് നേരേ നഗ്നതാ പ്രദർശനം നടത്തിയ പ്രതിയെ കരമന പോലീസ് അറസ്റ്റ് ചെയ്തു.

കരമന ചുള്ളമുക്ക് മുണ്ടപ്ലാവിള വീട്ടിൽ ജയനെ(53)യാണ് കരമന പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.