അനില്‍ ആന്റെണിയുടെ ബി ജെ പി പ്രവേശനം പ്രധാനമന്ത്രി നരേന്ദ്രമോദി മുന്‍കൈ എടുത്ത് നടത്തിയതെന്ന് സൂചന. പ്രധാനമന്ത്രിയുടെ ഏപ്രില്‍ 25 ലെ കേരളാ സന്ദര്‍ശനത്തില്‍ അനില്‍ ആന്റെണിയും അദ്ദേഹത്തോടൊപ്പമുണ്ടാകും. ബിജെപിയുടെ കേരളാ മിഷന്‍ പ്‌ളാനിന്റെ ഭാഗമായിട്ടാണ് അനില്‍ ആന്റെണിയുടെ ബി ജെ പി പ്രവേശനം നടന്നത്. ഏപ്രില്‍ 25 ന് പ്രധാനമന്ത്രി കേരളത്തിലെ യുവാക്കളുമായി ആശയവിനിമയം നടത്തും. ഈ ആശയവിനിമയ വേദയില്‍ അനില്‍ ആന്റെണിയും പ്രധാനമന്ത്രിയോടൊപ്പമുണ്ടാകും. അനില്‍ ആന്റെണിയുടെ ബി ജെ പി പ്രവേശനത്തിന്റെ തുടക്കം തന്നെ കേരളത്തില്‍ പ്രധാനമന്ത്രിയോടൊപ്പമായിരിക്കും.

അനില്‍ ആന്റെണിയെപ്പോലെ ക്രൈസ്തവ വിഭാഗക്കാരനും അതേ സമയം മികച്ച ടെക്‌നോക്രാറ്റുമായ ഒരാളെ ബി ജെ പിയിലെത്തിക്കാന്‍ കഴിഞ്ഞത് കേരളത്തില്‍ ബി ജെ പിയെ ഒരു മധ്യവര്‍ഗ പാര്‍ട്ടിയെന്ന എന്ന നിലയില്‍ കൂടുതല്‍ സ്വീകാര്യമാക്കുമെന്നാണ് കരുതപ്പെടുന്നത്. ക്രൈസ്തവ ന്യുനപക്ഷത്തെ കൂടുതല്‍ ബി ജെ പിയിലേക്ക് അടുപ്പിച്ചാല്‍ കേരളത്തില്‍ ബി ജെ പിക്ക് വ്യാപകമായ സ്വീകാര്യത ലഭിക്കും.