തി​രു​വ​ന​ന്ത​പു​രം: എ.​കെ. ആ​ന്‍റ​ണി നി​സ​ഹാ​യ​ന്‍ എ​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സ് നി​സ​ഹാ​യ​മാ​യി എ​ന്നാ​ണ് അ​ര്‍​ഥ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍. അ​നി​ല്‍ ആ​ന്‍റ​ണി​യു​ടെ ബി​ജെ​പി​യി​ലേ​ക്കു​ള്ള കൂ​ടു​മാ​റ്റം ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​ക്കും കേ​ര​ള​ത്തി​നും അ​പ​മാ​ന​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സു​കാ​രു​ടെ ചു​വ​ടു​മാ​റ്റം ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണ് ന​ല്‍​കു​ന്ന​ത്. ബി​ജെ​പി സ​ര്‍​ക്കാ​ര്‍ രാ​ഹു​ല്‍ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​ത്ത​ര​മൊ​രു രാ​ഷ്ട്രീ​യ ചു​വ​ടു​മാ​റ്റം.

കോ​ണ്‍​ഗ്ര​സു​കാ​ര്‍​ക്ക് ബി​ജെ​പി​യി​ലേ​ക്ക് ചേ​ക്കാ​റാ​ന്‍ അ​തി​ര്‍​വ​ര​മ്പു​ക​ള്‍ ഇ​ല്ല. വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് മ​റ​യി​ടാ​നാ​ണ് ന്യൂ​ന​പ​ക്ഷ നേ​താ​ക്ക​ളെ ബി​ജെ​പി ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. ആ​ന്‍റ​ണി നി​സ​ഹ​യ​നാ​യി എ​ന്ന​ത് കോ​ണ്‍​ഗ്ര​സ് നി​സ​ഹ​യ​മാ​യ​തി​ന് തു​ല്യ​മാ​ണെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

തോ​ന്നി​യാ​ല്‍ ബി​ജെ​പി​യി​ല്‍ പോ​കും എ​ന്ന് പ​റ​ഞ്ഞ​യാ​ളാ​ണ് കെ. ​സു​ധാ​ക​ര​ന്‍. അ​തി​ന് ശേ​ഷം സു​ധാ​ക​ര​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി. അ​തി​ന് ശേ​ഷ​വും സു​ധാ​ക​ര​ന്‍ ആ​ര്‍​എ​സ്എ​സ് അ​നു​കൂ​ല പ്ര​സ്താ​വ​ന ന​ട​ത്തി. എ​ന്നാ​ല്‍ അ​പ്പോ​ഴൊ​ന്നും ഹൈ​ക്ക​മാ​ൻ​ഡ് അ​തി​നെ എ​തി​ര്‍​ക്കാ​ന്‍ ത​യാ​റാ​യി​ല്ല.

പ​ക​ല്‍ കോ​ണ്‍​ഗ്ര​സും രാ​ത്രി​യി​ല്‍ ബി​ജെ​പി​യും ആ​യ​വ​ര്‍ പാ​ര്‍​ട്ടി​യി​ല്‍ വേ​ണ്ടെ​ന്ന് പ​റ​ഞ്ഞ​ത് ആ​ന്‍റ​ണി​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ന്‍ ത​ന്നെ പ​ക​ലും രാ​ത്രി​യും ബി​ജെ​പി​യാ​യി. ഇ​രു പാ​ര്‍​ട്ടി​ക​ളു​ടെ​യും നി​ല​പാ​ടു​ക​ള്‍ ഒ​ന്നാ​യ​തു​കൊ​ണ്ടാ​ണ് എ​ളു​പ്പം പാ​ര്‍​ട്ടി മാ​റാ​ന്‍ ക​ഴി​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.