മനാമ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കെപിഎ മു​ഹ​റ​ഖ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെപിഎ അം​ഗ​ങ്ങ​ൾ ബ​ഹ്‌​റി​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി​യ്ക്ക് കേ​ശ​ദാ​നം ന​ട​ത്തി.

മു​ഹ​റ​ഖ് ഏ​രി​യ പ്ര​സി​ഡ​ന്റ് ഷ​ഹീ​ൻ മ​ഞ്ഞ​പ്പാ​റ, മ​റ്റു കെ.​പി.​എ അം​ഗ​ങ്ങ​ളാ​യാ​യ ഷ​മീ​ന വി​നു, ഷാ​മി​ല ഇ​സ്മാ​യി​ൽ, വൈ​ഗ പ്ര​വീ​ൺ, അ​നു പ്ര​വീ​ഷ് എ​ന്നി​വ​രാ​ണ് റംസാൻ മാ​സ​ത്തി​ൽ ഈ ​പു​ണ്യ​പ്ര​വ​ർ​ത്തി​യി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്.