ടോ​ക്കി​യോ: യാ​ത്ര​ക്കാ​രു​മാ​യി ജ​പ്പാ​ൻ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ കാ​ണാ​താ​യി. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഒ​കി​നാ​വ ദ്വീ​പ് ശൃം​ഖ​ല​യു​ടെ ഭാ​ഗ​മാ​യ മി​യാ​കോ​ജി​മ​യ്ക്ക് സ​മീ​പ​മാ​ണ് ഹെ​ലി​കോ​പ്റ്റ​റു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​പ്പെ​ട്ട​ത്.

സൈ​നി​ക ക​മാ​ൻ​ഡ​ർ ഉ​ൾ​പ്പെ​ടെ 10 പേ​രാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഹെ​ലി​കോ​പ്റ്റ​റി​നാ​യി ജാ​പ്പ​നീ​സ് കോ​സ്റ്റ് ഗാ​ർ​ഡ് ക​പ്പ​ലു​ക​ൾ തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്.