ന്യൂ​ഡ​ൽ​ഹി: ദു​ർ​ബ​ല ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ഇ​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ ഇ​ത​ര സ​ന്ന​ദ്ധ സം​ഘ​ട​നാ​യ ഓ​ക്‌​സ്ഫാം ഇ​ന്ത്യ​യ്ക്കെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ ചെ​യ്ത് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. വി​ദേ​ശ ഫ​ണ്ട് സ്വീ​ക​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളി​ലാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഓ​ക്‌​സ്ഫാം ഇ​ന്ത്യ എ​ഫ്‌​സി‌​ആ​ർ‌​എ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം.

വി​ദേ​ശ ഫ​ണ്ട് സ്വീ​ക​രി​ക്കാ​നു​ള്ള ഫോ​റി​ൻ കോ​ൺ​ട്രി​ബ്യൂ​ഷ​ൻ റെ​ഗു​ലേ​ഷ​ൻ ആ​ക്‌​ട് (എ​ഫ്‌​സി​ആ​ർ​എ) ര​ജി​സ്‌​ട്രേ​ഷ​ൻ ഓ​ക്‌​സ്ഫാം ഇ​ന്ത്യ​ക്ക് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം (എം​എ​ച്ച്എ) പു​തു​ക്കി ന​ൽ​കി​യി​രു​ന്നി​ല്ല. ര​ജി​സ്‌​ട്രേ​ഷ​ൻ പു​തു​ക്കി ന​ൽ​കാ​തെ ഏ​ക​ദേ​ശം 14 മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് കേ​സ് എ​ടു​ക്കാ​ൻ എം​എ​ച്ച്എ ശി​പാ​ർ​ശ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

എ​ഫ്‌​സി​ആ​ർ​എ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ 2021 ഡി​സം​ബ​ർ 31 വ​രെ​യാ​ണ് സ്ഥാ​പ​നം എ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​നു ശേ​ഷം ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കി ന​ൽ​കി​യി​ട്ടി​ല്ല. എ​ന്നാ​ൽ ഇ​തി​നു ശേ​ഷ​വും ഓ​ക്‌​സ്ഫാം ഇ​ന്ത്യ വി​വി​ധ സം​ഘ​ട​ന​ക​ൾ​ക്ക് വി​ദേ​ശ പ​ണം കൈ​മാ​റി​യ​താ​യി എം​എ​ച്ച്എ ക​ണ്ടെ​ത്തി.