ഗാംഗ്ടോക്ക്: സിക്കിമിലെ നാഥുലയില്‍ മഞ്ഞിടിച്ചിലില്‍ കുട്ടിയുൾപ്പെടെ ഏഴ് വിനോദസഞ്ചാരികൾ മരിച്ചു. 11 പേര്‍ക്ക് പരുക്കേറ്റു. മഞ്ഞിടിച്ചിലിനെ തുടർന്ന് ആറോളം വാഹനങ്ങൾ നാഥുലയിലേക്കുള്ള വഴിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഈ വാഹനങ്ങളിൽ മുപ്പതോളം വിനോദസഞ്ചാരികളുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ത്രിശക്തി കോർപ്സിന്റെ സൈനികരും കരസേനയും സ്വസ്തികിന്റെ ഒരു ടീമും ഉടൻ തന്നെ ക്ഷാദൗത്യം ആരംഭിച്ചു. 23 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി സൈന്യത്തിന്റെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.



