ഷംഷാബാദ്: തെലങ്കാനയിൽ അടിയന്തര ലാൻഡിംഗ് നടത്തി ഇൻഡിഗോ വിമാനം. ബംഗളൂരുവിൽ നിന്ന് വാരാണസിയിലേക്ക് തിരിച്ച വിമാനമാണ് ഷംഷാബാദ് വിമാനത്താവളത്തിൽ ഇറക്കിയത്.
യന്ത്രത്തകരാറിനെ തുടർന്നായിരുന്നു നടപടി. വിമാനത്തിൽ 137 യാത്രക്കാരാണ് ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.



