തിരുവനന്തപുരം: ആലപ്പുഴ- കണ്ണൂർ എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരൻ സഹയാത്രികരെ തീകൊളുത്തിയ സംഭവം ഞെട്ടിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ട്രെയിനിലെ അക്രമം അതീവ ദുഖകരവും ഞെട്ടിക്കുന്നതുമാണ്. സമഗ്ര അന്വേഷണം നടത്താൻ പോലീസിന് നിർദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.

സംഭവം ഗൗരവമുള്ള വിഷയമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്നും മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.