ചെന്നൈ: മുന്‍ വിദ്യാര്‍ഥിനിയുടെ പീഡനപരാതിയില്‍ ചെന്നൈ കലാക്ഷേത്രയിലെ രുഗ്മിണിദേവി കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സിലെ മലയാളി അധ്യാപകന് അറസ്റ്റില്‍. അസിസ്റ്റന്റ് പ്രൊഫസറായ ഹരി പത്മനെയാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്ത്.
കഴിഞ്ഞ മാര്‍ച്ച് 31ന് നല്കിയ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇയാളുടെ ശല്യം മൂലം കോഴ്സ് പൂര്‍ത്തിയാകാതെ മടങ്ങേണ്ടി വന്നെന്നും വിദ്യാര്‍ഥിനി വെളിപ്പെടുത്തിയിരുന്നു. ലൈംഗിക പീഡനം, ജോലി സ്ഥലത്തെ അതിക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
കാമ്പസിലെ നാല് മലയാളി അധ്യാപകര്‍ക്കെതിരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിദ്യാര്‍ഥികള്‍ സമരത്തിലാണ്. ഹരിപത്മന്‍, ശ്രീനാഥ്, സായി കൃഷ്ണന്, സഞ്ജിത് ലാല്‍ എന്നിവര്‍ക്കെതിരെയാണ് സമരം. ഇവർക്കെതിരെ പരാതി നൽകിയവരിൽ ആൺകുട്ടികളും പെൺകുട്ടികളുമുണ്ട്.
കലാപരിശീലന സമയത്ത് ഇവര്‍ വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിക്കുന്നെന്നാണ് ആരോപണം. എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ ഒറ്റപ്പെടുത്തി മാനസികമായ തളര്‍ത്തുന്ന സമീപനമായിരുന്നു അധ്യാപകര്‍ക്കെന്നും വിദ്യാര്‍ഥികള്‍ ആരോപണമുന്നയിച്ചിരുന്നു.
ഇതില്‍ മറ്റ് മൂന്നുപേര്‍ക്കെതിരായ പരാതികളില്‍ പോലീസ് അന്വേഷണം തുടരുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് കേരളത്തിലെത്തി വിദ്യാര്‍ഥികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കോളജ് അധികൃതര്‍ തയാറാകുന്നില്ലെന്നാരോപിച്ചാണ് വിദ്യാര്‍ഥികള്‍ സമരം നടത്തുന്നത്. കുറ്റരോപിതരായവരെ പുറത്താക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.



