അഹമ്മദാബാദ്: മദ്യലഹരിയിൽ രാജ്കോട്ട് വിമാനത്താവളത്തിന്റെ ഗേറ്റ് തകർത്ത് ഓട്ടോറിക്ഷ ഡ്രൈവർ. ഇയാളെ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച വൈകിട്ടോടെ വിമാനത്താവളത്തിന്റെ വിഐപി ഗേറ്റിന് സമീപത്താണ് സംഭവം നടന്നത്. മദ്യലഹരിയിൽ ഓട്ടോറിക്ഷയുമായി കുതിച്ചെത്തിയ ഡ്രൈവർ ഗേറ്റിലേക്ക് വാഹനം ഇടിച്ചുകയറ്റുകയായിരുന്നു.
സംഭവം നടന്നയുടൻ ഡ്രൈവറെ പിടികൂടിയ അധികൃതർ, മേഖലയിൽ സുരക്ഷ ഉറപ്പാക്കി. സംഭവത്തിൽ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നും രാജ്കോട്ട് എസിപി അറിയിച്ചു.



