മെക്സിക്കോ സിറ്റി: ടെക്സസ് മെക്സിക്കോ അതിർത്തിയിൽ സിഡാസ് ജുവാറസ് സ്റ്റേറ്റ് ജയിലിനു നേരെ തോക്കുധാരികൾ നടത്തിയ വെടിവയ്പ്പിൽ 10 ജയിൽ സുരക്ഷാ ജീവനക്കാരും 4 തടവുകാരും കൊല്ലപ്പെട്ടു. 13 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ജനുവരി 1 ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
വാഹനത്തിൽ ആയുധങ്ങളുമായി ജയിലിനു മുന്നിൽ എത്തിയ തോക്കുധാരികൾ യാതൊരു പ്രകോപനവുമില്ലാതെ സുരക്ഷാ ജീവനക്കാർക്കു നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് സ്റ്റേറ്റ് പ്രോസിക്യൂട്ടേഴ്സ് ഓഫിസ് വ്യക്തമാക്കി. വെടിവയ്പ്പിനിടെ 24 തടവുകാർ രക്ഷപ്പെട്ടു.



