ബാ​ങ്കോ​ക്: താ​യ്‌​ല​ൻ​ഡി​ൽ നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ൽ മു​ങ്ങി. 106 പേ​ർ ഉ​ണ്ടാ​യി​രു​ന്ന ക​പ്പ​ലി​ൽ നി​ന്ന് 73 പേ​രെ ര​ക്ഷി​ച്ചു. ഇ​പ്പോ​ഴും ക​പ്പ​ലി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന 33 പേ​രെ ര​ക്ഷി​ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണ്.

ഗ​ൾ​ഫ് ഓ​ഫ് താ​യ്‌​ല​ൻ​ഡി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്നതിനിടെ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് എ​ച്ച്ടി​എം​എ​സ് സു​ഖോ​യ്താ​യ് ക​പ്പ​ൽ മു​ങ്ങി​യ​ത്. പ്ര​ക്ഷു​ബ്ധ​മാ​യ ക​ട​ലി​ൽ ക​പ്പ​ലി​ന്‍റെ ഇ​ല​ക്ട്രി​ക് സം​വി​ധാ​നം ത​ക​രാ​റി​ലാ​യ​താ​ണ് അ​പ​ക​ട കാ​ര​ണം.

യു​ദ്ധ​ക്ക​പ്പ​ലു​ക​ളു​ടെ​യും ഹെ​ലി​ക്കോ​പ്റ്റ​റു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. താ​യ്‌​ല​ൻ​ഡ് തീ​ര​ത്ത് ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി മോ​ശം കാ​ലാ​വ​സ്ഥ​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.