ന്യൂഡല്‍ഹി: “പത്താൻ’ സിനിമ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ബിഎസ്പി എംപി ഡാനിഷ് അലി. ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
“പത്താൻ’ സിനിമയ്ക്കെതിരെയുള്ള നീക്കങ്ങള്‍ ഗൗരവതരമാണ്. സിനിമ റിലീസ് ചെയ്യാന്‍ അനുമതി നല്‍കണമെന്ന് സെന്‍സര്‍ ബോര്‍ഡിനോട് കേന്ദ്രം ആവശ്യപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.
സിനിമയിലെ നായികയായ ദീപിക പദുക്കോണ്‍ ആണ് ഞായറാഴ്ച ഖത്തറില്‍ ഫിഫാ വേള്‍ഡ് കപ്പിന്റെ ട്രോഫി അനാവരണം ചെയ്തത്. ഇത്രയും അഭിമാനകരമായ നിമിഷത്തില്‍ “പത്താൻ’ സിനിമയെചൊല്ലി വിവാദമുയര്‍ത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.



