തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല​യി​ൽ ക​ഞ്ചാ​വ് സം​ഘം വീ​ട്ടി​ൽ ക​യ​റി ഗൃ​ഹ​നാ​ഥ​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ അ​ജി എ​ന്ന യു​വാ​വി​ന്‍റെ ചെ​വി​ക്ക് വെ​ട്ടേ​റ്റു. അ​ജി​യു​ടെ ഭാ​ര്യ​ക്കും മ​ക്ക​ൾ​ക്കും മ​ർ​ദ​ന​മേ​റ്റു.

അ​യ​ൽ​വാ​സി​യു​ടെ മ​ക​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള സം​ഘ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് അ​ജി ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു സം​ഘം വീ​ടി​ന്‍റെ മു​ന്നി​ല്‍​വ​ച്ച് ക​ഞ്ചാ​വ് വ​ലി​ച്ച് പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി​യി​രു​ന്നു.

ഇ​ത് ചോ​ദ്യം ചെ​യ്ത​താ​ണ് ത​ന്നെ​യും കു​ടും​ബ​ത്തെ​യും ആ​ക്ര​മി​ക്കാ​ന്‍ ഇ​ട​യാ​യ​തെ​ന്ന് അ​ജി പ​റ​ഞ്ഞു. വീ​ട്ടി​ല്‍ മാ​ര​ക ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ സം​ഘം ത​ന്നെ​യും ഭാ​ര്യ​യെ​യും മ​ക​ളെ​യും ആ​ക്ര​മി​ച്ച​താ​യും വീ​ട്ടി​ല്‍ നി​ന്ന് സാ​ധ​ന​ങ്ങ​ള്‍ മോ​ഷ്ടി​ച്ച​താ​യും അ​ജി ആ​രോ​പി​ച്ചു.

അ​ജി​യു​ടെ പ​രാ​തി​യി​ല്‍ പാ​റ​ശാ​ല പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.