കൊച്ചി: കൊച്ചിയിൽ ബംഗാൾ സ്വദേശിനിയായ എട്ടുവയസുകാരിയായ കുട്ടിക്ക് പീഡനം. സംഭവത്തിൽ ബംഗാൾ, ഒഡീഷ സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടി അമ്മയുടെ സഹോദരിക്കൊപ്പമായിരുന്നു താമസം. മദ്യപിച്ചെത്തിയ പ്രതികൾ കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചു വരികയായിരുന്നു. ഒന്നാം ക്ലാസ് വിദ്യാർഥിനിയായ കുട്ടി കൗൺസലിംഗിനിടെയാണ് അധ്യാപകരോട് സംഭവത്തെക്കുറിച്ച് പറഞ്ഞത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തുമെന്ന് പോലീസ് അറിയിച്ചു.



