കൊ​ച്ചി: കൊ​ച്ചി​യി​ൽ ബം​ഗാ​ൾ സ്വ​ദേ​ശി​നി​യാ​യ എ​ട്ടു​വ​യ​സു​കാ​രി​യാ​യ കു​ട്ടി​ക്ക് പീ​ഡ​നം. സം​ഭ​വ​ത്തി​ൽ ബം​ഗാ​ൾ, ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മാ​താ​പി​താ​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട കു​ട്ടി അ​മ്മ​യു​ടെ സ​ഹോ​ദ​രി​ക്കൊ​പ്പ​മാ​യി​രു​ന്നു താ​മ​സം. മ​ദ്യ​പി​ച്ചെ​ത്തി​യ പ്ര​തി​ക​ൾ കു​ട്ടി​യെ നി​ര​ന്ത​ര​മാ​യി പീ​ഡി​പ്പി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ കു​ട്ടി കൗ​ൺ​സ​ലിം​ഗി​നി​ടെ​യാ​ണ് അ​ധ്യാ​പ​ക​രോ​ട് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്.

തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ​ക്കെ​തി​രെ പോ​ക്സോ വ​കു​പ്പ് ചു​മ​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.