തിരുവനന്തപുരം: പാറശാലയിൽ കഞ്ചാവ് സംഘം വീട്ടിൽ കയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ അജി എന്ന യുവാവിന്റെ ചെവിക്ക് വെട്ടേറ്റു. അജിയുടെ ഭാര്യക്കും മക്കൾക്കും മർദനമേറ്റു.
അയൽവാസിയുടെ മകൻ ഉൾപ്പടെയുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് അജി ആരോപിച്ചു. കഴിഞ്ഞ ദിവസം ഒരു സംഘം വീടിന്റെ മുന്നില്‍വച്ച് കഞ്ചാവ് വലിച്ച് പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു.
ഇത് ചോദ്യം ചെയ്തതാണ് തന്നെയും കുടുംബത്തെയും ആക്രമിക്കാന്‍ ഇടയായതെന്ന് അജി പറഞ്ഞു. വീട്ടില്‍ മാരക ആയുധങ്ങളുമായി എത്തിയ സംഘം തന്നെയും ഭാര്യയെയും മകളെയും ആക്രമിച്ചതായും വീട്ടില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ചതായും അജി ആരോപിച്ചു.
അജിയുടെ പരാതിയില്‍ പാറശാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



