ന്യൂ​ഡ​ൽ​ഹി: അ​ർ​ധ അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ് (കോ​മ) കോ​ണ്‍​ഗ്ര​സെ​ന്നും ഗു​ജ​റാ​ത്തി​ലെ വ​ൻ തോ​ൽ​വി​ക്ക് എ​എ​പി​യെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ലെ​ന്നും ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വും പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഭ​ഗ​വ​ന്ത് മ​ൻ. രാ​ഷ്ട്രീ​യ​ത്തി​ലെ ടൈ​മിം​ഗ് ശ​രി​യാ​ക്കാ​നെ​ങ്കി​ലും രാ​ഹു​ൽ പ​ഠി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

രാ​ഹു​ൽ ഗാ​ന്ധി എ​ത്ര ത​വ​ണ ഗു​ജ​റാ​ത്ത് സ​ന്ദ​ർ​ശി​ച്ചു. ഒ​രി​ക്ക​ൽ മാ​ത്രം. ഒ​രു സ​ന്ദ​ർ​ശ​നം കൊ​ണ്ട ു തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്ക​ണ​മെ​ന്ന് മോ​ഹി​ച്ചാ​ൽ ന​ട​ക്കു​മോ? സൂ​ര്യ​ൻ അ​സ്ത​മി​ക്കു​ന്ന ഗു​ജ​റാ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന​ത്.

പ​ക്ഷേ സൂ​ര്യോ​ദ​യം ന​ട​ക്കു​ന്ന ക​ന്യാ​കു​മാ​രി​യി​ൽ നി​ന്നാ​ണ് രാ​ഹു​ൽ ഗാ​ന്ധി പ​ദ​യാ​ത്ര ആ​രം​ഭി​ച്ച​ത്. ആ​ദ്യം അ​ദ്ദേ​ഹം ത​ന്‍റെ ടെ​മിം​ഗ് ശ​രി​യാ​ക്ക​ട്ടെ- മു​ഖ്യ​മ​ന്ത്രി മാ​ൻ പ​രി​ഹ​സി​ച്ചു.

ഗു​ജ​റാ​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ മോ​ശം പ്ര​ക​ട​ന​ത്തി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി​ക്ക് വ​ലി​യ പ​ങ്കു​ണ്ടെ ന്ന ​രാ​ഹു​ലി​ന്‍റെ പ്ര​സ്താ​വ​ന​യോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മാ​ൻ. മാ​റ്റ​ത്തി​നു (ചേ​ഞ്ച്) വേ​ണ്ടിയ​ല്ല, കൈ​മാ​റ്റ​ത്തി​നു (എ​ക്സ്ചേ​ഞ്ച്) വേ​ണ്ടിയാ​ണ് കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യെ​ന്നും എ​എ​പി നേ​താ​വ് ആ​രോ​പി​ച്ചു.