ന്യൂ​ഡ​ൽ​ഹി: അ​രു​ണാ​ച​ൽ പ്ര​ദേ​ശ് പൂ​ർ​ണ​മാ​യും സു​ര​ക്ഷി​ത​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി നി​യ​മ​മ​ന്ത്രി കി​ര​ൺ റി​ജി​ജു പ​ങ്കു​വ​ച്ച ചി​ത്രം മൂ​ന്നു വ​ർ​ഷം മു​ൻ​പു​ള്ള​ത്. ത​വാം​ഗി​ൽ സൈ​നി​ക​ർ​ക്കൊ​പ്പ​മു​ള്ള ചി​ത്ര​മാ​ണ് റി​ജി​ജു ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. എ​ന്നാ​ൽ ഇ​ത് 2019 ലെ ​ചി​ത്ര​മാ​ണെ​ന്നാ​ണ് ആ​രോ​പ​ണം.

2019 ഒ​ക്ടോ​ബ​ർ 29-ന് ​ന​ട​ന്ന സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ മ​റ്റൊ​രു ചി​ത്രം നേ​ര​ത്തെ റി​ജി​ജു പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തേ സ​ന്ദ​ർ​ഭ​ത്തി​ലെ മ​റ്റൊ​രു ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ പോ​സ്റ്റ് ചെ​യ്ത​ത്. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വി​മ​ർ​ശ​ന​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് അ​രു​ണാ​ച​ൽ സു​ര​ക്ഷി​ത​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി റി​ജി​ജു ചി​ത്രം സ​ഹി​തം ട്വീ​റ്റ് ചെ​യ്ത​ത്. ചൈ​ന ഇ​ന്ത്യ​യ്ക്കെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​ണെ​ന്നും കേ​ന്ദ്രം ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നു​മാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം.

ത​വാം​ഗി​ലെ യാം​ഗ്ത്സെ പ്ര​ദേ​ശം പൂ​ർ​ണ​മാ​യും സു​ര​ക്ഷി​ത​മാ​ണ്. ധീ​ര​ൻ​മാ​രാ​യ ഇ​ന്ത്യ​ൻ സൈ​നി​ക​രെ മ​തി​യാ​യ രീ​തി​യി​ൽ വി​ന്യ​സി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി കോ​ൺ​ഗ്ര​സി​ന് മാ​ത്ര​മ​ല്ല രാ​ജ്യ​ത്തി​ന് മു​ഴു​വ​ൻ നാ​ണ​ക്കേ​ടാ​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ൽ ന​മ്മ​ൾ അ​ഭി​മാ​നം കൊ​ള്ളു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കു​റി​ച്ചു. മ​തി​യാ​യ സൈ​നി​ക​രെ വി​ന്യ​സി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ത​വാം​ഗി​ലെ യാം​ഗ്ത്സെ പ്ര​ദേ​ശം സു​ര​ക്ഷി​ത​മാ​ണെ​ന്ന് സൈ​നി​ക​ർ​ക്കൊ​പ്പ​മു​ള്ള ചി​ത്രം ചേ​ർ​ത്ത് മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു.

ഇ​ന്ത്യ​ൻ സൈ​നി​ക​രും ചൈ​നീ​സ് സൈ​നി​ക​രും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ ത​വാം​ഗ് കി​ര​ൺ റി​ജി​ജു​വി​ന്‍റെ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലാ​ണ്.