ത​ല​ശേ​രി: നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ ചാ​രി​നി​ന്ന കു​ട്ടി​യെ ച​വി​ട്ടി​ത്തെ​റി​പ്പി​ച്ച കേ​സി​ലെ പ്ര​തി മു​ഹ​മ്മ​ദ് ഷി​ഹാ​ദി​നെ റി​മാ​ൻ​ഡ് ചെ​യ്തു. 14 ദി​വ​സ​ത്തേ​യ്ക്ക് ത​ല​ശേ​രി കോ​ട​തി​യാ​ണ് മു​ഹ​മ്മ​ദി​നെ റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ഇ​യാ​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്ത​ത്. ത​ല​ശേ​രി​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ ആ​റു വ​യ​സു​കാ​ര​ൻ ഗ​ണേ​ശി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ബാ​ല​നെ മ​ർ​ദി​ച്ച​ത് ചി​ല​യാ​ളു​ക​ൾ ചോ​ദ്യം ചെ​യ്തെ​ങ്കി​ലും അ​ത് ഗൗ​നി​ക്കാ​തെ ഷി​ഹാ​ദ് കാ​റി​ൽ ക​യ​റി പോ​കു​ക​യാ​യി​രു​ന്നു.

കേ​ര​ള​ത്തി​ൽ ജോ​ലി​ക്ക് എ​ത്തി​യ രാ​ജ​സ്ഥാ​നി കു​ടും​ബ​ത്തി​ലെ കു​ട്ടി​യാ​ണ് ഗ​ണേ​ശ്. കു​ട്ടി​യു​ടെ ന​ടു​വി​ന് സാ​ര​മാ​യ പ​രി​ക്കേ​റ്റ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ഷി​ഹാ​ദി​ന്‍റെ കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. പോ​ലീ​സി​നോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ.​വി. മ​നോ​ജ് കു​മാ​ർ പ​റ​ഞ്ഞി​രു​ന്നു.