കൊ​ച്ചി: പ​ള്ളു​രു​ത്തി വെ​ളി മ​ത്സ്യ​ച​ന്ത​യി​ൽ​നി​ന്ന് 270 കി​ലോ പ​ഴ​കി​യ മ​ത്സ്യം പി​ടി​ച്ചു. ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് പ​ഴ​കി​യ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്ത​ത്. യൂ​സ​ഫ് എ​ന്ന വ്യാ​പാ​രി​യു​ടെ പ​ക്ക​ൽ​നി​ന്നാ​ണ് ഇ​ത്ര​യും പ​ഴ​കി​യ മീ​ൻ പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ളു​ടെ തോ​പ്പും​പ​ടി മ​ത്സ്യ​മാ​ർ​ക്ക​റ്റി​ൽ​നി​ന്ന് ഒ​രാ​ഴ്ച​യ്ക്കു മു​ൻ​പ് പ​ഴ​കി​യ മീ​ൻ പി​ടി​ച്ചി​രു​ന്നു. ചൂ​ര, പാ​മ്പാ​ട, കേ​ര, മോ​ത, ഏ​രി, ചെ​മ്പ​ല്ലി, വി​ള തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട മ​ത്സ്യ​ങ്ങ​ളാ​യി​രു​ന്നു പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​തി​ൽ പാ​മ്പാ​ട മീ​ൻ ആ​റ് മാ​സ​ത്തി​ലേ​റെ പ​ഴ​കി​യ​താ​ണെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. ചൂ​ര​യ്ക്ക് നാ​ല് മാ​സ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.