അ​ഹ​മ്മ​ദാ​ബാ​ദ്: തൂ​ക്കു​പാ​ലം ത​ക​ർ​ന്ന് 141 പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാലത്തിന്‍റെ അറ്റകുറ്റപ്പണിക്ക് മേൽനോട്ടം വഹിച്ച മോ​ർ​ബി മു​നി​സി​പ്പാ​ലി​റ്റി ചീ​ഫ് ഓ​ഫീ​സ​ർ സ​ന്ദീ​പ്സി​ൻ​ഹ് സാ​ല​യെ ഗു​ജ​റാ​ത്ത് സ​ർ​ക്കാ​ർ സ​സ്പെ​ൻ​ഡ് ചെ​യ്തു.

മോ​ർ​ബി ജി​ല്ലാ ക​ള​ക്ട​ർ ജി. ​ടി. പാ​ണ്ഡ്യ​യാ​ണ് ന​ട​പ​ടി പ്ര​ഖ്യാ​പി​ച്ചു​ള്ള ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. മു​നി​സി​പ്പ​ൽ ചീ​ഫ് ഓ​ഫീ​സ​ർ ചു​മ​ത​ല അ​ഡീ​ഷ​ണ​ൽ ക​ള​ക്ട​ർ നി​ർ​വ​ഹി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഒ​ക്ടോ​ബ​ർ 31-നാ​ണ് മ​ച്ചു ന​ദി​യു​ടെ കു​റു​കെ​യു​ള്ള ബ്രി​ട്ടീ​ഷ് നി​ർ​മി​ത മോ​ർ​ബി തൂ​ക്കു​പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി​യി​ലെ ക്ര​മ​ക്കേ​ടും സ​ഞ്ചാ​രി​ക​ളു​ടെ ബാ​ഹു​ല്യ​വും മൂ​ലം ത​ക​ർ​ന്ന് വീ​ണ​ത്.