തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധിക്ക് സർക്കാർ ആക്കം കൂട്ടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സുപ്രീം കോടതി വിധിക്കെതിരായാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സാങ്കേതിക സർവകലാശാലയ്ക്കു താൽക്കാലിക വിസിയെ നിയമിച്ചിട്ടും സിപിഎം പ്രതിഷേധിക്കുകയാണ്. താൽക്കാലിക വിസി യോഗ്യതയുള്ളയാളാണ്. സംഘപരിവാർ പശ്ചാത്തലമുണ്ടെങ്കിൽ എതിർക്കാം. ഇത് അങ്ങനെയല്ലെന്നും സതീശൻ പറഞ്ഞു.



