കൊച്ചി: പള്ളുരുത്തി വെളി മത്സ്യചന്തയിൽനിന്ന് 270 കിലോ പഴകിയ മത്സ്യം പിടിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ റെയ്ഡിലാണ് പഴകിയ മത്സ്യം പിടിച്ചെടുത്തത്. യൂസഫ് എന്ന വ്യാപാരിയുടെ പക്കൽനിന്നാണ് ഇത്രയും പഴകിയ മീൻ പിടികൂടിയത്.
ഇയാളുടെ തോപ്പുംപടി മത്സ്യമാർക്കറ്റിൽനിന്ന് ഒരാഴ്ചയ്ക്കു മുൻപ് പഴകിയ മീൻ പിടിച്ചിരുന്നു. ചൂര, പാമ്പാട, കേര, മോത, ഏരി, ചെമ്പല്ലി, വിള തുടങ്ങിയ ഇനങ്ങളിൽപ്പെട്ട മത്സ്യങ്ങളായിരുന്നു പിടിച്ചെടുത്തത്. ഇതിൽ പാമ്പാട മീൻ ആറ് മാസത്തിലേറെ പഴകിയതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ചൂരയ്ക്ക് നാല് മാസത്തിലേറെ പഴക്കമുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.



