തി​രു​വ​ന​ന്ത​പു​രം : കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഡോ​ക്ട​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ. പ​ത്ത​നം​തി​ട്ട സ​ർ​ക്കാ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ. ​ഷാ​ജി മാ​ത്യു​വി​നെ​യാ​ണ് വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ൽ തു​മ്പ​മ​ൺ സ്വ​ദേ​ശി​യാ​യ അ​ച്യു​ത​ൻ വ്യാ​ഴാ​ഴ്ച ക​ണ്ണി​ന്‍റെ ചി​കി​ത്സ​ക്കാ​യി പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ഹോ​സ്പി​റ്റ​ലി​ലെ നേ​ത്ര​രോ​ഗ​വി​ദ്ധ​നാ​യി ഡോ: ​ഷാ​ജി മാ​ത്യു​വി​നെ കാ​ണ്ടി​രു​ന്നു. ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വ്യാ​ഴാ​ഴ്ച ത​ന്നെ ക​ണ്ണി​ന്‍റെ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യി.

തു​ട​ർ​ന്ന് രോ​ഗി​യാ​യ അ​ച്യു​ത​നെ വെ​ള്ളി​യാ​ഴ്ച ഡി​സ്ചാ​ർ​ജ് ചെ​യ്യ​ണ​മെ​ങ്കി​ൽ 3,000 രൂ​പ കൈ​ക്കൂ​ലി​യാ​യി ന​ൽ​ക​ണ​മെ​ന്ന് ഡോ. ​ഷാ​ജി​മാ​ത്യു അ​ച്യു​ത​ൻ​റെ മ​ക​നാ​യ അ​ജീ​ഷി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​ജീ​ഷ് ഈ ​വി​വ​രം പ​ത്ത​നം​തി​ട്ട വി​ജി​ല​ൻ​സ് ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ടി​നെ അ​റി​യി​ച്ചു.

തു​ട​ർ​ന്നു വി​ജി​ല​ൻ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ജീ​ഷ് പ​ണം കൈ​മാ​റു​ന്ന​തി​നി​ടെ​യാ​ണ് ഡോ​ക്ട​റെ പി​ടി​കൂ​ടി​യ​ത്.