തിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ആരോപണം തള്ളി കേന്ദ്രമന്ത്രി വി. മുരളീധരൻ. തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു നടത്തിയ ആരോപണം അസംബന്ധമാണെന്ന് മുരളീധരൻ പറഞ്ഞു.
പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യാജമാണ്. അറസ്റ്റ് ചെയ്ത ആളുകള്‍ കെസിആറിന്റെ ആളുകളാണ്. നാല് എംഎല്‍എമാരെ സ്വാധിനിച്ചാല്‍ ഭരണം മാറുമോ? പറയുന്നതിന് എന്തെങ്കിലും അടിസ്ഥാനം വേണ്ടെയെന്നും മുരളീധരന് ചോദിച്ചു.
സംസ്ഥാന ഭരണം അട്ടിമറിക്കാന്‍ ടിആര്‍എസ് എംഎല്‍എമാരെ ബിജെപിയില്‍ എത്തിക്കാന്‍ തുഷാര്‍ ശ്രമിച്ചെന്നായിരുന്നു തെലുങ്കാന മുഖ്യമന്ത്രിയുടെ ആരോപണം.



