തൃ​ശൂ​ർ: തെ​രു​വു​നാ​യ കു​റു​കെ ചാ​ടി പ​രി​ക്കേ​റ്റു ചീ​കി​ത്സ​യി​ലാ​യി​രു​ന്ന സ്ക്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു. ചേ​റ്റു​പു​ഴ അ​ന്തി​ക്കാ​ട്ട് വീ​ട്ടി​ൽ മു​ര​ളി (66) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം.

തൃ​ശൂ​ർ പൂ​ത്തോ​ളി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. സ്കൂ​ട്ട​റി​ൽ യാ​ത്ര​ചെ​യ്യു​ന്പോ​ൾ തെ​രു​വു​നാ​യ കു​റു​കെ ചാ​ടി​യ​തു​മൂ​ലം റോ​ഡി​ൽ വീ​ണ് പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ മു​ര​ളി തൃ​ശൂ​ർ അ​ശ്വി​നി ആ​ശൂ​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലി​രി​ക്കെ ഇ​ന്നു​രാ​വി​ലെ മ​രി​ച്ചു.