ലാ​ഹോ​ർ: മു​ൻ പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​നു​നേ​രെ വെ​ടി​വ​ച്ച പ്ര​തി​യു​ടെ കു​റ്റ​സ​മ്മ​ത മൊ​ഴി പു​റ​ത്തു​വ​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​റെ​യും (എ​സ്എ​ച്ച്ഒ) മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ​യു​മാ​ണ് സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്.

ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി ചൗ​ധ​രി പെ​ർ​വൈ​സ് ഇ​ലാ​ഹി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​വ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. അ​ക്ര​മി​യു​ടെ വീ​ഡി​യോ ചോ​ർ​ന്ന സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഇ​ലാ​ഹി നി​ർ​ദേ​ശം ന​ൽ​കി.

പ​ഞ്ചാ​ബി​ലെ വ​സീ​റാ​ബാ​ദ് പ​ട്ട​ണ​ത്തി​ൽ ലോം​ഗ് മാ​ർ​ച്ചി​നി​ടെ​യാ​ണ് ഇ​മ്രാ​നു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കാ​ലി​നു പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. എ​ഴു​പ​തു​കാ​ര​നാ​യ ഇ​മ്രാ​ൻ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. ഇ​മ്രാ​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന ക​ണ്ടെ​യ്ന​ർ ട്ര​ക്കി​നു നേ​ർ​ക്കാ​യി​രു​ന്നു അ​ക്ര​മി വെ​ടി​വ ച്ച​ത്.

ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു പാ​ക്കി​സ്ഥാ​ൻ തെ​ഹ്‌​രീ​ക്-​ഇ-​ഇ​ൻ​സാ​ഫ് പാ​ർ​ട്ടി (പി​ടി​ഐ) പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ട്ടു. മു​തി​ർ​ന്ന പാ​ർ​ട്ടി നേ​താ​വ് ഫൈ​സ​ൽ ജാ​വേ​ദ് അ​ട​ക്കം ഏ​ഴു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ആ​ക്ര​മ​ണ​മു​ണ്ടാ​യ ഉ​ട​ൻ ഇ​മ്രാ​നെ ലാ​ഹോ​റി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ പി​ടി​ഐ നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക രെ​യും വ​സീ​റാ​ബാ​ദി​ലെ ആ​ശു​പ​ത്രി​യി​ലാ​ണു പ്ര​വേ​ശി​പ്പി​ച്ച​ത്.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഒ​രു സം​ഘ​ട​ന​യും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ന​വേ​ദ് എ​ന്ന​യാ​ളാ​ണ് ഇ​മ്രാ​നെ വെ​ടി​വ​ച്ച​തെ​ന്ന് ജി​യോ ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​രു​പ​തി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള അ​ക്ര​മി സ​ൽ​വാ​ർ-​ക​മ്മീ​സ് ധ​രി​ച്ചി​രു​ന്നു.

ക​ണ്ടെ​യ്ന​റി​നു സ​മീ​പം ന​ട​ന്ന ഇ​യാ​ൾ ഇ​ട​തു​വ​ശ​ത്തു​നി​ന്നു വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ജി​യോ ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്തു. വ​ൻ ജ​നാ​വ​ലി​ക്കൊ​പ്പ​മാ​യി രു​ന്നു ഇ​മ്രാ​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. അ​ക്ര​മി​യെ അ​ജ്ഞാ​ത​കേ​ന്ദ്ര​ത്തി​ൽ ചോ​ദ്യം​ചെ​യ്തു​വ​രി​ക​യാ​ണ്. പൊ​തു​ജ​ന​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന ഇ​മ്രാ​നെ കൊ​ല്ലു​ക​യാ​യി രു​ന്നു ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് അ​ക്ര​മി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ര​ണ്ടു പേ​രാ​ണ് അ​ക്ര​മി​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണു സൂ​ച​ന.