കൊല്ലം: ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മകളും മരിച്ചു. മൈലക്കാട് സ്വദേശി ഗോപകുമാര്‍, മകള്‍ ഗൗരി എന്നിവരാണ് മരിച്ചത്.
കൊല്ലത്ത് ദേശീയപാതയില്‍ മൈലക്കാട് വച്ചാണ് അപകടം. മകളുമായി സ്കൂളിലേയ്ക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.
ചാത്തന്നൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടൂ വിദ്യാര്‍ഥിനിയാണ് മരിച്ച ഗൗരി.



