ഷി​ക്കാ​ഗോ: പു​തി​യ ഇ​ന്ത്യ​ൻ കോ​ണ്‍​സ​ൽ ജ​ന​റ​ലാ​യി സ്ഥാ​ന​മേ​റ്റ സോ​മ​നാ​ഥ് ഘോ​ഷ് ഐ​എ​ഫ​എ​സി​നു ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ​എ​ഇ​ഐ​ഒ) ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റി​ൽ സ്വീ​ക​ര​ണം ന​ൽ​കു​ക​യും ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട ച​ർ​ച്ച​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തു.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഗ്ലാ​ഡ്സ​ണ്‍ വ​ർ​ഗീ​സി​ന്േ‍​റ​യും മ​റ്റ് ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സി​ന്േ‍​റ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ളി​ൽ ഇ​ന്ത്യ​ൻ ഗ​വ​ണ്‍​മെ​ന്‍റും, അ​മേ​രി​ക്ക​യും ചേ​ർ​ന്ന് ന​ട​ത്തു​ന്ന വി​വി​ധ ടെ​ക്നോ​ള​ജി ആ​ൻ​ഡ് ഇ​ന്ന​വേ​ഷ​ൻ പ്രൊ​ജ​ക്ടു​ക​ളി​ൽ എ​എ​ഇ​ഐ​ഒ മു​ൻ​കൈ എ​ടു​ക്കു​മെ​ന്നും, ഇ​ന്ത്യ​യു​ടെ സ്കി​ൽ ഡ​വ​ല​പ്മെ​ന്‍റ് പ​ദ്ധ​തി​യി​ൽ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും കോ​ണ്‍​സ​ൽ ജ​ന​റ​ൽ നി​ർ​ദേ​ശി​ച്ചു.

ഇ​ന്ത്യ​ൻ ഐ​ടി സ​ഹ​മ​ന്ത്രി ഡോ. ​രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​എ​ഇ​ഐ​ഒ​യു​മാ​യി സ​ഹ​ക​രി​ച്ച് ഐ​ടി, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്പ് എ​ന്നീ രം​ഗ​ങ്ങ​ളി​ൽ വി​വി​ധ പ്രൊ​ജ​ക്ട് പ്ലാ​നു​ക​ൾ ത​യ​റാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും എ​എ​ഇ​ഐ​ഒ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ചു.

അ​സോ​സി​യേ​ഷ​ൻ മി​ൽ​വോ​ക്കി​യി​ലെ വി​സ്കോ​ണ്‍​സി​നി​ൽ ന​വം​ബ​ർ അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന പു​തി​യ ചാ​പ്റ്റ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി ഇ​ന്ത്യ​ൻ കോ​ണ്‍​സു​ൽ ജ​ന​റ​ലി​നെ ക്ഷ​ണി​ക്കു​ക​യും അ​ദ്ദേ​ഹം അ​ത് സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

ഐ​ഐ​ടി കാ​ണ്‍​പൂ​ർ ഗ്രാ​ജ്വേ​റ്റും, ഐ.​എ​ഫ്.​എ​സ് ഓ​ഫീ​സ​റു​മാ​യ സോ​മ​നാ​ഥ് ഘോ​ഷി​ന് അ​മേ​രി​ക്ക​യി​ലെ ഒ​ന്പ​ത് സം​സ്ഥാ​ന​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ണ്ട്.

എ​ൻ​ജി​നീ​യേ​ഴ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കേ​ന്ദ്ര സം​ഘ​ട​ന​യാ​യ എ​എ​ഇ​ഐ​ഒ ഈ ​ഒ​ന്പ​ത് സം​സ്ഥാ​ന​ങ്ങ​ളി​ലും ചാ​പ്റ്റ​റു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.