ഡാ​ള​സ്: കാ​ൽ​മു​ട്ടി​ലെ ശ​സ്ത്ര​ക്രി​യ​ക്ക് ജ​ന​റ​ൽ അ​ന​സ്തീ​ഷ്യ ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് മ​സ്തി​ഷ്ക്ക​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക്ക് 21.1 മി​ല്യ​ണ്‍ ഡോ​ള​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഡാ​ള​സ് കൗ​ണ്ടി ജൂ​റി വി​ധി​ച്ചു. കാ​ർ​ലോ​സ് റോ​ഹാ​ഡ്(32) എ​ന്ന യു​വാ​വാ​ണ് അ​ബോ​ധാ​വാ​സ്ഥ​യി​ൽ ക​ഴി​യു​ന്ന​ത്.

ക്രി​സ്മ​സ് ലൈ​റ്റി​ടു​ന്ന​തി​ന് ഏ​ണി​യി​ൽ ക​യ​റു​ന്ന​തി​നി​ട​യി​ൽ താ​ഴെ വീ​ണു കാ​ലി​നും കാ​ൽ​മു​ട്ടി​നും പ​രു​ക്കേ​റ്റി​രു​ന്നു. 2017 ഒ​ക്ടോ​ബ​റി​ൽ ആ​ണു സം​ഭ​വം. ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യ​തി​നാ​ൽ തൊ​ട്ട​ടു​ത്ത ദി​വ​സം കാ​ർ​ലോ​സി​നെ ബെ​യ്ല​ൽ യൂ​ണി​വേ​ഴ്സി​റ്റി മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ(​ഡാ​ള​സ്) പ്ര​വേ​ശി​പ്പി​ച്ചു.

ശ​സ്ത്ര​ക്രി​യ​ക്കി​ടെ രോ​ഗി​യു​ടെ ര​ക്ത​സ​മ്മ​ർ​ദം കാ​ര്യ​മാ​യി കു​റ​യു​ക​യും ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ വ​രി​ക​യും ചെ​യ്ത​താ​ണ് രോ​ഗി​യു​ടെ ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ക്കു​ന്ന​തി​നു കാ​ര​ണ​മാ​യ​ത്. 2021 ൽ ​കാ​ർ​ലോ​സി​ന്‍റെ കു​ടും​ബം ര​ജി​സ്ട്രേ​ഡ് ന​ഴ്സ് അ​ന​സ്തെ​റ്റി​സ്റ്റ് കേ​യ്ഡി മാ​ർ​ട്ടി​ൻ, ഡോ​ക്ട​ർ മ​ല്ലോ​റി ക്ലി​ൻ, യു​എ​സ് ഹ​ർ​ട്ട്നേ​ഴ്സ് ഓ​ഫ് ടെ​ക്സ​സ്, ബെ​യ്ല​ർ യൂ​ണി​വേ​ഴ്സി​റ്റി മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ എ​ന്നി​വ​രെ പ്ര​തി​ചേ​ർ​ത്ത് കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്തി​രു​ന്നു.

ശ​സ്ത്ര​ക്രി​യ​യു​ടെ സ​മ​യ​ത്ത് ര​ക്ത​സ​മ്മ​ർ​ദം കു​റ​ഞ്ഞു​വ​രു​ന്ന​ത് ശ്ര​ദ്ധി​ച്ചി​ല്ല. പി​ന്നീ​ട് ര​ക്ത​സ​മ്മ​ർ​ദം കൂ​ടു​ന്ന​തി​നാ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ ന​ൽ​കി​യെ​ങ്കി​ലും ഇ​തു റെ​ക്കാ​ർ​ഡ് ചെ​യ്യാ​തെ ശ​സ്ത്ര​ക്രി​യ സ​മ​യ​ത്തു രോ​ഗി​യു​ടെ ര​ക്ത​സ​മ്മ​ർ​ദ നി​ല സാ​ധാ​ര​ണ നി​ല​യി​ലാ​യി​രു​ന്നു​വെ​ന്നു തി​രു​ത്തി മ​റ്റൊ​രു റെ​ക്കാ​ർ​ഡ് ഉ​ണ്ടാ​ക്കു​ക​യും ചെ​യ്ത​ത് ജൂ​റി ക​ണ്ടെ​ത്തി​യാ​ണു ശി​ക്ഷ വി​ധി​ച്ച​ത്. ഇ​ല​ക്ട്രോ​ണി​ക് റെ​ക്കോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ച​താ​യും ക​ണ്ടെ​ത്തി​യി​രു​ന്നു.