വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഗു​ജ​റാ​ത്ത് മോ​ർ​ബി​ൽ പാ​ലം ത​ക​ർ​ന്നു വീ​ണു 141 പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി യു​എ​സ് പ്ര​സി​ഡ​ന്‍റ് ജൊ ​ബൈ​ഡ​ൻ. ഇ​ന്നു ഞ​ങ്ങ​ളു​ടെ ഹൃ​ദ​യം നി​ങ്ങ​ളോ​ടൊ​പ്പ​മാ​ണ് . ഞാ​നും പ്ര​ഥ​മ വ​നി​ത ജി​ൽ ബൈ​ഡ​നും അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു. അ​വ​ർ​ക്കു​വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്യു​ന്നു. ന​വം​ബ​ർ 1ന് ​വൈ​റ്റ് ഹൗ​സ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും വി​ഭ​ജി​ക്കാ​നാ​വാ​ത്ത വി​ധം വ​ലി​യ സു​ഹൃ​ദ്ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​വ​രാ​ണ്. ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ പൗ​ര·ാ​രും പ​ര​സ്പ​രം ബാ​ധ്യ​ത​യു​ള്ള​വ​രാ​ണ്. പ്ര​യാ​സ​ഘ​ട്ട​ത്തി​ൽ പ​ര​സ്പ​രം ആ​ശ്വ​സി​പ്പി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന​തി​നും ത​യാ​റാ​ണെ​ന്നും ബൈ​ഡ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.


ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്തു പ​ണി​തു​യ​ർ​ത്തി​യ മ​ച്ചു​ച്ചു ന​ദി​ക്കു കു​റു​കെ​യു​ള്ള തൂ​ക്കു​പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ഒ​രാ​ഴ്ച മു​ൻ​പാ​ണു പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ത്ത​ത്. ഒ​ക്ടോ​ബ​ർ 31നു ​രാ​ജ്യ​ത്തെ ന​ടു​ക്കി തൂ​ക്കു പാ​ലം ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. 141 പേ​ർ​ക്കാ​ണ് ഈ ​ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. 170 ൽ ​പ​രം ജ​ന​ങ്ങ​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ലോ​ക രാ​ഷ്ട്ര ത​ല​വ·ാ​ർ, റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ്, ചൈ​ന പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​ർ ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി​ക്കും പ്ര​ധാ​ന​മ​ന്ത്രി​ക്കും അ​നു​ശോ​ച​ന സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചി​ട്ടു​ണ്ട്.