മുംബൈ: നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി സ​ര്‍​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്ന ബ​സ് തീ​പി​ടി​ച്ച് പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​നെ​യി​ലാ​ണ് സം​ഭ​വം. യാ​ത്ര​ക്കാ​ര്‍ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പെ​ട്ട​ത്.

യേ​ര്‍​വാ​ഡ​യി​ലെ ശാ​സ്ത്രി ചൗ​ക്കി​ല്‍ ഇ​ന്ന് രാ​വി​ലെ 11നാ​ണ് സ​ര്‍​ക്കാ​ര്‍ ബ​സി​ന് തീ​പി​ടി​ച്ച​ത്. യ​വ​ത്മാ​ലി​ല്‍ നി​ന്നും പൂ​നെ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ബ​സ്.

ബ​സി​ല്‍ നി​ന്നും പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട ക​ണ്ട​ക്ട​ര്‍ യാ​ത്ര​ക്കാ​രെ എ​ല്ലാ​വ​രെ​യും ഉ​ട​ൻ ത​ന്നെ ബ​സി​ല്‍ നി​ന്നും പു​റ​ത്തി​റ​ക്കി. യാ​ത്ര​ക്കാ​ര്‍ എ​ല്ലാ​വ​രും ഇ​റ​ങ്ങി​ക്ക​ഴി​ഞ്ഞ​തി​ന് പി​ന്നാ​ലെ ബ​സ് ക​ത്തി​യ​മ​ര്‍​ന്നു. തീ ​പി​ടി​ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.