ഒട്ടാവ: ച​ല​ച്ചി​ത്ര താ​രം രം​ഭ​യും മ​ക്ക​ളും സ​ഞ്ച​രി​ച്ച കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. കാ​ന​ഡ​യി​ല്‍ വ​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

സ്‌​കൂ​ളി​ല്‍ നി​ന്നും മ​ക്ക​ളെ തി​രി​ച്ചു കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​റി​ല്‍ മ​റ്റൊ​രു വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. രം​ഭ​യും മ​ക്ക​ളും രം​ഭ​യു​ടെ മു​ത്ത​ശി​യു​മാ​ണ് അ​പ​ക​ട​സ​മ​യം കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​വ​ര്‍ അ​പ​ക​ട​ത്തി​ല്‍ നി​ന്നും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. മൂ​ത്ത മ​ക​ള്‍ സാ​ഷ​യ്ക്ക നി​സാ​ര പ​രി​ക്കേ​റ്റു. ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന സാ​ഷ​യു​ടെ ചി​ത്രം രം​ഭ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.